Thursday, February 7, 2019

INCOME TAX CALCULATOR 2018-19

മലയാളം മെനുവില്‍ പ്രവര്‍ത്തിക്കുന്ന ഈ വര്‍ഷത്തെ ഇൻകം ടാക്സ് കാല്‍ക്കുലേറ്റര്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഏറ്റവും  ചുവടെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 6-12-18 ല്‍ പരിഷ്കരിച്ച ഈ സംവിധാനത്തില്‍ Salary Challengeരേഖപ്പെടുത്തുന്നതിനുള്ള മേഖലയും കുടിശിക ശമ്പളത്തിന്റെ ഇളവു കാണുന്നതിനുള്ള  10 E formതയ്യാറാക്കുന്നതിനുള്ള സാധ്യതയും പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നു 
ഡൌണ്‍ലോഡ് ചെയ്യാന്‍ ചുവടെ കാണുന്ന ഡൌണ്‍ലോഡ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക (Updated on 16-3-18 babuvadukkumchery) 
INCOME TAX CALCULATOR 2018-19 സോഫ്റ്റ്‌വെയര്‍ Android operating system ല്‍ പ്രവര്‍ത്തിക്കാനവാത്തതിനാല്‍ Windows OS ഉള്ള കമ്പ്യൂട്ടറില്‍ മാത്രമേ പ്രവര്‍ത്തിക്കൂ. 
പ്രത്യേകം ശ്രദ്ധിക്കുക 
ഫയല്‍ ഡൌണ്‍ലോഡ് ചെയ്യുംപോള്‍ എപ്പോഴും SAVE FILE എന്ന ഓപ്ഷന്‍ സ്വീകരിക്കണം. അതായത് ഫയല്‍ സേവ് ചെയ്തതിനു ശേഷമേ ഓപ്പണ്‍ ചെയ്യാന്‍ പാടുള്ളൂ. പലപ്പോഴും ലഭിക്കുന്ന ഫയല്‍ ZIP FORMAT ല്‍ ആയിരിക്കും. അത് പ്രവര്‍ത്തിപ്പിക്കാന്‍ File icon ല്‍ Right click ചെയ്ത് 'Extract here' എന്ന്‍ നല്‍കേണ്ടി വരും. അതോടെ പുതിയ ഒരു folder സൃഷ്ടിക്കപ്പെടും. പുതിയ ഫോള്‍ഡര്‍ തുറന്നാല്‍ കാണുന്ന എക്സല്‍ ഫയലാണ് നികുതി statement തയ്യാറാക്കാന്‍ ഉപയോഗിക്കേണ്ടത്.

 SOFTWARES OF OTHER EXPERT

1. CLICK FOR EASY TAX 2019 BY SUDHEER KUMAR

NB:-

ഈ സോഫ്റ്റ്‌വെയര്‍ 2017-18  വര്‍ഷത്തിലെ ഫെബ്രുവരിമാസത്തില്‍ തയ്യാറാക്കേണ്ട Income Tax Statement തയ്യാറാക്കാന്‍ ഉപയോഗിക്കരുത്. താങ്കള്‍ അത്തരം സോഫ്റ്റ്‌വെയര്‍ ആണ് പ്രതീക്ഷിക്കുന്നതെങ്കില്‍ ചുവടെ കാണുന്ന വരികളില്‍ ക്ലിക്ക് ചെയ്യുക 
CLICK HERE FOR 2017-18 (FY) TAX CALCULATOR

പുതിയ സാമ്പത്തീക വര്‍ഷത്തില്‍ ഉണ്ടായ പ്രധാന മാറ്റങ്ങള്‍ :-

  • അടിസ്ഥാന സ്ലാബില്‍ ഒരു മാറ്റവും വരുത്താതെ മുന്‍ വര്‍ഷത്തെ നിരക്കില്‍ തന്നെ തുടരുന്നു  
  • Statandard Deduction എന്ന പേരില്‍ 40000 രൂപ നേരിട്ട് ശമ്പള വരുമാനത്തില്‍ നിന്നും കുറയ്ക്കാം
  • ഫിക്സഡ് ഡിപ്പോസിറ്റ്, RD എന്നിങ്ങനെ, SB ഒഴികെയുള്ള എല്ലാ നിക്ഷേപങ്ങള്‍ക്കും ലഭിച്ചിരുന്ന പലിശക്ക് നികുതി നല്‍കണമായിരുന്നു. സാധാരണ പൌരനെ സംബന്ധിച്ചിടത്തോളം ഇതില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല എങ്കിലും മുതിര്‍ന്ന പൌരനെ സംബന്ധിച്ചിടത്തോളം ഇത്തവണഫിക്സഡ് ഡിപ്പോസിറ്റ്, RD, SB എന്നിങ്ങനെയുള്ള നിക്ഷേപങ്ങള്‍ക്കു ലഭിച്ചിരുന്ന പലിശക്ക് പരമാവധി 50000 രൂപ ഇളവു നല്‍കിയിട്ടുണ്ട്. അതായത് മുതിര്‍ന്ന പൌരനു 55000 രൂപയാണ് പലിശയിനത്തില്‍ ലഭിച്ചതെങ്കില്‍ അതില്‍ അയ്യായിരം രൂപക്ക് മാത്രമേ നികുതി നല്‍കേണ്ടതുള്ളൂ. എന്നാല്‍ സാധാരണ പൌരനു മുന്‍ കാലങ്ങളില്‍ ഉള്ളതുപോലെ SB നിക്ഷേപങ്ങളുടെ പലിശക്ക് മാത്രമേ ഇളവു നല്‍കുന്നുള്ളൂ ഇത് പരമാവധി 10000 രൂപയായി തന്നെ തുടരുന്നു.
  • Medical Insurence പോളിസി പ്രീമിയം അടവിന് 25000 രൂപ വരെ ചാപ്റ്റര്‍ VI A വിഭാഗത്തില്‍ വരുമാനത്തില്‍ കിഴിവായി അനുവദിച്ചിരുന്നു. ഈ കിഴിവില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെങ്കിലും മുതിര്‍ന്ന പൌരന്മാരെ സംബന്ധിച്ചിടത്തോളം കിഴിവ് 30000 വരെ യായിരുന്നത് ഉയര്‍ത്തി 50000 രൂപയായി ഉയര്‍ത്തി
  • നികുതിയുടെ പുറത്ത് 3% അധിക സെസ്സ് നല്കിയിട്ടായിരുന്നു മുന്‍ വശങ്ങളില്‍ മൊത്തം നികുതി ബാധ്യത കണ്ടിരുന്നത്അത് 3% ല്‍ നിന്നും 4% ആയി ഉയര്‍ത്തി
  • മെഡിക്കല്‍ reimbursement  ലഭിചിരുന്നവര്‍ക്ക് 15000 രൂപ വരെ ഇളവു നല്‍കി ബാക്കി തുക മാത്രമേ നികുതി പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നുള്ളൂ . ആ ഇളവു പൂര്‍ണ്ണമായും പിന്‍വലിച്ചു. ഇപ്പോള്‍medical reimbursement ആയി ലഭിച്ച മുഴുവന്‍ തുകയും നികുതി പരിധിയില്‍ വരും
  • ഗുരുതരമായ രോഗബാധിതര്‍ക്കോ ആശ്രിതര്‍ക്കോ വകുപ്പ് 80 DDB പ്രകാരം ഉണ്ടായിരുന്ന പരമാവധി  ഇളവ് യാഥാക്രമം Senior Citizen, Super Senior Citizen ന് 60000 രൂപയും 80000 രൂപയും ആയിരുന്നത് ഉയര്‍ത്തി ഇരുവര്‍ക്കും പരമാവധി ഒരു ലക്ഷം രൂപയാക്കി  
  • ചില ഉദ്യോഗസ്ഥര്‍ക്ക് ശമ്പളത്തിന്‍റെ ഭാഗമായി കണ്‍വയന്‍സ് അലവന്‍സ് ലഭിച്ചിരുന്നു. അങ്ങനെ ലഭിച്ചിരുന്നവര്‍ക്ക് മാത്രം ഒരു മാസം 1600 രൂപ വീതം വര്‍ഷത്തില്‍ 19200 രൂപ വരെ ഇളവ് നല്‍കിയിരുന്നു. അത് ഇത്തവണ ലഭ്യമല്ല 
                           CLICK TO DOWNLOAD DETAILED PDF NOTES


8. മറ്റു ഇളവുകള്‍ മുന്‍ വര്‍ഷത്തേത് പോലെ തന്നെ തുടരുന്നു. നടപ്പ് വര്‍ഷത്തിലെ വ്യത്യസ്ത പ്രായപരിധിയില്‍ പെടുന്നവര്‍ക്കുള്ള നികുതിനിരക്കുകള്‍ ചുവടെ 


Surcharge: 
10% of income tax, where total income is between Rs. 50 lakhs and Rs.1 crore.
 
15% of income tax, where total income exceeds Rs. 1 crore.

Cess: 4 % on total of income tax + surcharge.

Monday, February 4, 2019

SCHEME OF WORK

LP

UP

CLASS IX


'പൊതുവിദ്യാഭ്യാസം വിരൽത്തുമ്പിൽ' സ്‌കൂളുകളെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളുമായി കൈറ്റിന്റെ 'സമേതം' പോർട്ടൽ

സംസ്ഥാനത്തെ ഒന്നു മുതൽ പന്ത്രണ്ടുവരെയുള്ള സർക്കാർ, എയിഡഡ്, അൺ-എയിഡഡ് സ്‌കൂളുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ പൊതുജനങ്ങൾക്കും ദൃശ്യമാവുന്ന വിധത്തിൽ 'സമേതം'  ഓൺലൈൻ സ്‌കൂൾ ഡേറ്റാ ബാങ്ക് തയ്യാറായി.  കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ  (കൈറ്റ്) തയ്യാറാക്കിയ പോർട്ടലിൽ സ്‌കൂളുകളെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ, ഭൗതിക സൗകര്യങ്ങൾ, അധ്യാപകരുടേയും ജീവനക്കാരുടേയും വിശദാംശങ്ങൾ, കുട്ടികളുടെ എണ്ണം,  സ്‌കൂൾ വിക്കിയിലുള്ള താൾ, ലൊക്കേഷൻ തുടങ്ങിയ വിശദാംശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. www.sametham.kite.kerala.gov.in എന്ന വിലാസത്തിൽ സ്‌കൂളുകൾക്കം പൊതുജനങ്ങൾക്കും ഇന്ന് മുതൽ പോർട്ടലിലെ വിവരങ്ങൾ പരിശോധിക്കാമെന്ന് കൈറ്റ് വൈസ് ചെയർമാൻ കെ.അൻവർ സാദത്ത് അറിയിച്ചു.  ഫീൽഡിൽ നിന്നുള്ള നിർദേശങ്ങൾ കൂടി ലഭിച്ച് ഫെബ്രുവരി 20 ഓടെ പോർട്ടൽ പൂർണമായും ഔദ്യോഗികമാവും.

  വിവിധ വിഭാഗത്തിലുള്ള സ്‌കൂളുകളെ (പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്‌ക്കൂൾ, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി) ഒരു ക്യാമ്പസ് എന്ന രൂപത്തിലാണ് 'സമേത'ത്തിൽ നൽകിയിട്ടുള്ളത്.  അടിസ്ഥാന വിവരങ്ങൾ, ഭൗതിക സൗകര്യങ്ങൾ എന്നീ
വിഭാഗങ്ങളിലായി സ്‌കൂളിനെക്കുറിച്ച് യഥാക്രമം 23 ഉം 51 ഉം വിവരങ്ങൾ ഉണ്ട്.  സർക്കാർ-എയിഡഡ് സ്‌കൂളുകളിലെ വിവിധ വിഭാഗങ്ങളിലെ എല്ലാ അധ്യാപകരുടേയും ജീവനക്കാരുടേയും തസ്തികകളും പേരും പ്രത്യേകം നൽകിയിട്ടുണ്ട്.  ഓരോ ക്ലാസിലെയും വിവിധ മീഡിയം തിരിച്ച് കുട്ടികളുടെ എണ്ണം നൽകിയിട്ടുണ്ട്.  സ്‌കൂളിന്റെ ചരിത്രം, വിവിധ ക്ലബ്ബുകൾ, പ്രവർത്തനങ്ങൾ പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ, ദിനാചരണങ്ങൾ തുടങ്ങിയവ ചിത്രസഹിതം വിവരിക്കുന്ന സ്‌കൂളിന്റെ 'സ്‌കൂൾ വിക്കി' പേജിലേക്കും സമേതത്തിൽ നിന്നും നേരിട്ട് പ്രവേശിക്കാം.

   'സമേതം' ഹോം പേജിൽത്തന്നെ കേരളത്തിലെ സർക്കാർ, എയ്ഡഡ്, അൺ-എയ്ഡഡ് മേഖലകളിലെ 5 വിഭാഗം സ്‌കൂളുകളുടെയും തരംതിരിച്ചിട്ടുള്ള എണ്ണം, കുട്ടികളുടെ എണ്ണം സർക്കാർ-എയ്ഡഡ് മേഖലയിലെ അധ്യാപകരുടെയും അനധ്യാപകരുടെയും എണ്ണം എന്നിങ്ങനെ തരംതിരിച്ച് നൽകിയിട്ടുണ്ട്.  ഉപയോക്താക്കൾക്ക് സഹായകമാകുന്നവിധം യൂസർഗൈഡും, വീഡിയോ ട്യൂട്ടോറിയലും ഈ പേജിൽത്തന്നെയുണ്ട്.

   പ്രത്യേകം ലോഗിൻ ചെയ്യാതെ തന്നെ വിഭാഗങ്ങൾ തിരിച്ചും ജില്ല തിരിച്ചും സ്‌കൂളുകളുടെ പേജിലേക്കെത്താം. ഇനി അല്ലാതെ ഒരു സ്‌കൂളിന്റെ പേരോ, സ്‌കൂൾ കോഡോ, സ്ഥലത്തിന്റെ പേരോ 'സേർച്ച്' ഭാഗത്ത് നൽകിയും സ്‌കൂളുകളിലെത്താം.  ജില്ല, പാർലമെന്റ്-അസംബ്ലി മണ്ഡലങ്ങൾ, ത്രിതല പഞ്ചായത്തുകൾ, വിദ്യാഭ്യാസ ജില്ല, ഉപജില്ല എന്നിങ്ങനെ തരംതിരിച്ച് ആ പരിധിയിൽ വരുന്ന സ്‌കൂളുകളെ മുഴുവനായും അഡ്വാൻസ്ഡ് സേർച്ചിലൂടെ കണ്ടെത്താം. സ്‌കൂളുകൾക്കും രക്ഷകർക്കാക്കൾക്കും മാത്രമല്ല എല്ലാ വിഭാഗം ജനപ്രതിനിധികൾക്കും വിദ്യാഭ്യാസ വകുപ്പുദ്യോഗസ്ഥർക്കും, ഗവേഷകർക്കുമെല്ലാം ഒരുപോലെ പ്രയോജനപ്പെടുന്ന വിധമാണ് സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്തി 'സമേത'ത്തിൽ വിവരങ്ങൾ നൽകിയിട്ടുള്ളത്.  ഡാറ്റ ലഭിക്കുന്നതിനായി വിവിധ ഓഫീസുകൾ കയറിയിറങ്ങേണ്ട സാഹചര്യം ഇതുവഴി ഇല്ലാതാകും എന്ന് മാത്രമല്ല വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കാനും 'സമേതം' വഴി സാധിക്കും. കേരളത്തിൽ പൊതുഡൊമൈനിൽ ലഭ്യമാകുന്ന ഏറ്റവും ബൃഹത്തായ ഡാറ്റാ ബാങ്കാണ് 'സമേതം'
'സമേതം' പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവിറക്കി.  'സമേത'ത്തിനായി സ്‌കൂളുകൾ പ്രത്യേക വിവരം നൽകേണ്ടതില്ല.  ഹൈസ്‌കൂൾ വരെയുള്ള വിവരങ്ങൾ 'സമ്പൂർണ' സോഫ്റ്റ്‌വെയറിൽ നിന്നും, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങളുടെ വിവരങ്ങൾ അവരുടെ അഡ്മിഷൻ പോർട്ടലിൽ നിന്നുമാണ്  സമേതത്തിൽ എടുക്കുന്നത്.  അധ്യാപകരുടേയും ജീവനക്കാരുടേയും വിവരങ്ങൾ പൂർണമായും ധനവകുപ്പിന്റെ 'സ്പാർക്ക്' പോർട്ടലിൽ നിന്നാണ്.  അതിനാൽ 'സമേതം' പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ സമ്പൂർണ, സ്പാർക്, അഡ്മിഷൻ പോർട്ടൽ എന്നിവിടങ്ങളിൽ സ്‌കൂളുകൾ നടത്തണമെന്നും ഇത് വകുപ്പുദ്യോഗസ്ഥർ പ്രത്യേകം പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും സർക്കാർ ഉത്തരവ് നിഷ്‌ക്കർഷിക്കുന്നുണ്ട്
ശിവറാം എൻഎസ്എസ് എച്ച് എസ് എസ് ലിറ്റിൽ കൈറ്റ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഒരു ബ്ലോഗ് നിർമ്മിക്കുകയും അത് പ്രിൻസിപ്പൽ ജയശ്രീ എസ് നായർ ടീച്ചർ ഉദ്ഘാടനം ചെയ്യുകയും ചെയ്തു അധ്യക്ഷൻ എച്ച് എം ശിവ പ്രഭ ടീച്ചറായിരുന്നു